രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞു, മരണസംഖ്യയിലും കുറവ്

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. 2,35,000 ആയാണ് പ്രതിദിന കേസുകള്‍ കുറഞ്ഞത്. മരണസംഖ്യ 250 ആയും കുറഞ്ഞു.

പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്.

ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പത് ശതമാനം കുറഞ്ഞു. 12528 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ദില്ലിയിലെ കണക്കുകള്‍ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. മുംബൈയില്‍ കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. 5956 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്.

Related posts

Leave a Comment