രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 9,987 പേര്‍ക്ക്; ഒരു ദിവസം 331 മരണം,രോഗഭീതി ഒഴിയാതെ ഇന്ത്യ, ആകെ രോഗബാധിതര്‍ 2.66 ലക്ഷം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത് 9,987 പേര്‍ക്ക്. കൂടാതെ 331 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ഇന്നലെ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 7,466 ആയി ഉയര്‍ന്നു. ഇതുവരെ 2.66 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.29 ലക്ഷം പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും 1.29 ലക്ഷമാണ്‌.

ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിങ്ങനെ സ്ഥലങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. ഡല്‍ഹിയില്‍ ആകെ 29,943 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇതുവരെ 874 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ഇന്നലെ 1,562 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ആകെ രോഗബാധിതര്‍ 33,229 ആയി. മഹാരാഷ്ട്രയിലെ മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം അരലക്ഷം കടന്നു. കേരളത്തില്‍ ഇന്നലെ 91 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,174 ആയി. 16 പേരാണ് ഇതുവരെ മരിച്ചത്. 814 പേര്‍ രോഗമുക്തി നേടിയിരുന്നു.

Related posts

Leave a Comment