രാജ്യത്ത് ഒന്‍പത് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം.

അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, കേരളം, മേഘാലയ, നാഗാലാന്‍ഡ്, ഒഡീഷ, ത്രിപുര, സിക്കിം എന്നീ ഒന്‍പത് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി .
ഈ സംസ്ഥാനങ്ങളില്‍ പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും, ആരോഗ്യ സൗകര്യങ്ങളുടെ ആസൂത്രണവും അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധവേണമെന്ന് മന്ത്രാലയം നിര്‍ദേശിച്ച്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സര്‍ക്കാരുകള്‍ക്ക് കത്തയച്ചിരുന്നു.
കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 10% കൂടുതല്‍ സ്ഥിരീകരിക്കുന്ന 73 സംസ്ഥാനങ്ങളില്‍ 43 എണ്ണവും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സംസ്ഥാനങ്ങള്‍ കര്‍ശനമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ജൂലൈ മാസത്തില്‍ 12 കോടിയിലധികം കൊവിഡ് വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, മഹാരാഷ്ട്രയില്‍ 8418 കേസുകളും 147 മരണങ്ങളും സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 3367 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 64 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Related posts

Leave a Comment