രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്

രാജ്യത്തെ കൊറോണ ബാധിതരുടെ അരലക്ഷത്തിലേക്ക് എത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അല്‍പസമയം മുന്‍പ് പുറത്തു വിട്ട കണക്കനുസരിച്ച്‌ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 49391 കൊറോണ കേസുകളാണ്. രോഗം ബാധിച്ച 1694 പേര്‍ ഇതുവരെ മരണപ്പെട്ടു. 14183 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 33514 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

ഓരോ ദിവസം കഴിയും തോറും മരണ നിരക്കും പുതിയ രോഗികളുടെ എണ്ണവും വര്‍ധിച്ചു വരുന്ന അവസ്ഥയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 126 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ചു മരിച്ചത്. ഇത്രയും സമയം കൊണ്ട് രാജ്യത്ത് പുതിയ 2958 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

രാജ്യത്തെ ആകെ കൊറോണ രോഗികളില്‍ 32,000ത്തില്‍ അധികം പേരും മഹാരാഷ്ട്ര, ഗുജറാത്ത്,ഡല്‍ഹി, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 15000 ത്തിലേക്ക് എത്തുകയാണ്‌. ഗുജറാത്തിലും, ഡല്‍ഹിയിലും, തമിഴ്നാട്ടിലും കൊറോണ കേസുകളുടെ എണ്ണം ഉയരുമ്ബോള്‍ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇന്നലെ പുതിയ കേസുകളില്‍ കുറവ് രേഖപ്പെടുത്തുകയും രോഗമുക്തരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.

Related posts

Leave a Comment