രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി; സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് പണം രാജ്യദ്രോഹപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നത് ഗൗരവതരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഈ വിവരം അറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കാതെ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തി. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സെപ്റ്റംബര്‍ 21ന് മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ദ ഹിന്ദു ദിനപത്രത്തിലും വന്നത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ ഒരാഴ്ചയായിട്ടും റിപ്പോര്‍ട്ട് കിട്ടിയില്ല. കുറച്ചുകൂടി കാത്ത് നില്‍ക്കും. കിട്ടിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Related posts

Leave a Comment