രണ്ട് പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവച്ച് കൊല്ലും; ഉത്തരവിറക്കി കളക്ടർ

കോട്ടയം: എരുമേലിയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് അക്രമാസക്തനായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് ജില്ലാ കളക്ടർ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയത്.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മന്ത്രി വി എൻ വാസവൻ ഇടപെട്ടാണ് കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കിയത്.

കണമല സ്വദേശി പുറത്തേൽ ചാക്കോ (65) , തോമസ് എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കണമലയിൽ നിന്നും ഉമിക്കുപ്പ റോഡരികിലെ വീട്ടിലാണ് ആക്രമണം നടത്തിയത്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. വീട്ടുമുറ്റത്തിരുന്ന ഇദ്ദേഹത്തെ കാട്ടു പോത്ത് കുത്തി വീഴ്ത്തി. തുടർന്ന്, നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ചാക്കോ കൊല്ലപ്പെട്ടിരുന്നു.

ബഹളം കേട്ട് പുറത്തേയ്ക്ക് ഓടിയെത്തിയ തോമസിനെയും കാട്ടു പോത്ത് കുത്തി വീഴ്ത്തി.ഓടിക്കൂടിയ നാട്ടുകാർ ചേർന്നു രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ചാക്കോയുടെ മരണം സംഭവിച്ചു.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാട്ടുകാർ റോഡ് ഉപരോധിച്ച പ്രതിഷേധം അടക്കം സംഘടിപ്പിച്ചതോടെയാണ് കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ ഉത്തരവായത്.

Related posts

Leave a Comment