രണ്ട് പതിറ്റാണ്ടിന് ശേഷം സ്ഥാനം ലഭിച്ചു; എംഎല്‍എമാര്‍ക്കു ഇന്നോവ കാര്‍ സമ്മാനമായി നല്‍കി ബിജെപി പ്രസിഡന്റ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വേറിട്ട ആഘോഷവുമായി ബിജെപി. സംസ്ഥാന നിയമസഭയിലെ 4 ബിജെപി എംഎല്‍എമാര്‍ക്കു സംസ്ഥാന പ്രസിഡന്റ് എല്‍.മുരുകന്റെ വക ഇന്നോവ കാര്‍ സമ്മാനം. രണ്ടു പതിറ്റാണ്ടിനു ശേഷമാണു സംസ്ഥാനത്തു ബിജെപിക്ക് എംഎല്‍എമാരെ ലഭിക്കുന്നത്. അണ്ണാഡിഎംകെ സഖ്യത്തില്‍ 20 സീറ്റുകളില്‍ മത്സരിച്ചെങ്കിലും നാലിടത്തു മാത്രമാണു വിജയിച്ചത്.

വാനതി ശ്രീനിവാസന്‍ (കോയമ്ബത്തൂര്‍ സൗത്ത്), നൈനാര്‍ നാഗേന്ദ്രന്‍ (തിരുനല്‍വേലി), കെ.സരസ്വതി ( മൊടക്കുറിച്ചി), എം.ആര്‍.ഗാന്ധി (നാഗര്‍കോവില്‍) എന്നിവരാണു ജയിച്ചത്. 2001ല്‍ ഡിഎംകെ സഖ്യത്തിലും ബിജെപിക്കു 4 എംഎല്‍എമാരെ ലഭിച്ചിരുന്നു. മുതിര്‍ന്ന ഡിഎംകെ നേതാവും രാധാപുരം എംഎല്‍എയുമായ എം.അപ്പാവു തമിഴ്‌നാട് നിയമസഭയുടെ പുതിയ സ്പീക്കര്‍. കെ.പിച്ചാണ്ടിയാണു ഡപ്യൂട്ടി സ്പീക്കര്‍. ഇന്ന് ഇരുവരും ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. അപ്പാവു അഞ്ചാം തവണയാണു നിയമസഭയിലെത്തുന്നത്.

Related posts

Leave a Comment