രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണുര്‍ സെന്‍ട്രല്‍ ജയിലിന്റെ മതിലിടഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ/അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മൂന്നു ദിവസമായി തുടരുന്ന അതിശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ 30 മീറ്ററോളം ഇടിഞ്ഞു.

ജയിലിന്റെ പിന്‍ഭാഗത്തുള്ള മതിലാണ് ഇടിഞ്ഞത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം. പ്രധാന സുരക്ഷാമതില്‍ ആയതിനാല്‍ തടവുകാര്‍ രക്ഷപ്പെടാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

1869ല്‍ നിര്‍മ്മിച്ച മതിലാണ്. ബലക്ഷയമാണ് മതിലിടിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സായുധ സേനയെ ഇവിടെ സുരക്ഷയ്ക്ക് നിയോഗിക്കാനാണ് തീരുമാനം.

തടവുകാര്‍ മതിലിന് സമീപം കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ തടവുകാരെ പുറത്തിറക്കാതിരിക്കാനും ആലോചനയുണ്ട്.

 

Related posts

Leave a Comment