രണ്ടാഴ്ച മുമ്ബ് ഒമാനില്‍ എത്തിയ കൊല്ലം സ്വദേശിനി മരിച്ച നിലയില്‍

മസ്കത്ത്: കൊല്ലം കുളത്തുപുഴ സ്വദേശിനി നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബിയെ (29) മസ്‌കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

​ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്ബനിയില്‍ ഓട്ടോമോട്ടീവ് ഡിവിഷനില്‍ ജീവനക്കാരനാണ്. രണ്ട് ആഴ്ച മുമ്ബാണ് ബിജിലി ബേബി മസ്‌കത്തില്‍ എത്തിയത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമേ ആയിട്ടുള്ളൂ. ഭൗതിക ശരീരം നടപടി ക്രമങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related posts

Leave a Comment