രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാന്‍ അമ്മപ്പുലി വന്നില്ല; കുഞ്ഞിനെ ഡിഎഫ്‌ഒ ഓഫിസിലേക്ക് മാറ്റി

പാലക്കാട്: അകത്തേത്തറ ഉമ്മിനിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് രണ്ടുദിവസംമുമ്ബ് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി അമ്മപ്പുലി എത്തിയില്ല.

 

വനംവകുപ്പ് ഒരുക്കിയ കൂട്ടില്‍ പുലി ഇന്നലെ രാത്രിയും എത്താതിനെ തുടര്‍ന്ന് കൂട്ടില്‍ വെച്ച പുലിക്കുഞ്ഞിനെ ഡിഎഫ്‌ഒ ഓഫിസിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു. ഇന്നലെ രാത്രിയാണ് ശേഷിക്കുന്ന പുലി കുഞ്ഞിനെ വനംവകുപ്പ് കൂട്ടില്‍ വെച്ചത്.

ഇന്ന് വീണ്ടും കുട്ടിപ്പുലിയെ കൂടിനകത്ത് വെച്ചേക്കും. ചൊവ്വാഴ്ച പുലിയുടെ സാന്നിധ്യം കൂടിന് സമീപത്ത് ഉണ്ടായിരുന്നോ എന്നത് ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ ഡിഎഫ്‌ഒ എത്തി പരിശോധിച്ച ശേഷമേ വ്യക്തമാകൂ. രണ്ടാമത്തെ കുഞ്ഞിനെ പുലി ഉപേക്ഷിച്ചോ എന്നും വനംവകുപ്പ് അധികൃതര്‍ സംശയമുണ്ട്.

Related posts

Leave a Comment