രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം പേർ വിജയിച്ചു.കഴിഞ്ഞ വർഷം 83.75 ശതമാനമായിരുന്നു.3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
വിജയശതമാനം ഏറ്റവും കൂടുതൽ കോഴിക്കോട്ട് (87.44%), കുറവ് പത്തനംതിട്ടയിൽ (78%).
79 സ്കൂളുകൾ 100 ശതമാനം വിജയം നേടി .സർക്കാർ സ്കൂളുകളിൽ 83.04, എയ്ഡഡ് സ്കൂളുകള്‍ 86.36, അൺ എയ്ഡഡ് 77.34 ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനം