തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു തുടങ്ങി. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആമുഖമായുള്ള കവിത ഒഴിവാക്കിയാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്.
ജനവിധിയെ കുറിച്ച് പറഞ്ഞായിരുന്നു ബജറ്റിന്‍്റെ തുടക്കം. എംഎല്‍എമാരെ വാങ്ങുന്ന രാഷ്ട്രിയം കേരളം അനുവദിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും തുടക്കത്തില്‍ തന്നെ മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്‍കിക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടര്‍ച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാല്‍ പറഞ്ഞു.
♦ കോവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു.
♦ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി
♦ ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ.
♦ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന് ലഭ്യമാക്കാന്‍ 1000 കോടി രൂപ.
♦ സര്‍ക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവര്ക്കും സൗജന്യ വാക്സിന് ഉടന്‍ ലഭ്യമാക്കും.
♦ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍.