രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി കമല്‍ഹാസന്‍

ചരിത്രം കുറിച്ച്‌ രണ്ടാമതൊരു ഇടത് സര്‍ക്കാര്‍ തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറുകയാണ്. നാനാതുറകളിലുള്ള നിരവധി പേരാണ് പിണറായി വിജയന്‍ അടക്കുമുള്ളവരെ അഭിനന്ദിച്ചും അവര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടും എത്തുന്നത്.

‘എന്റെ പ്രിയ സഖാവ് പിണറായി വിജയന്‍ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്ന മുന്‍​ഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. ഞാന്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുകയും എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. ഇനി വരുന്ന അഞ്ച് വര്‍ഷം കേരളം കൂടുതല്‍ കരുത്തോടെ തിളങ്ങട്ടെ’, എന്നാണ് കമലഹാസന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Related posts

Leave a Comment