രണ്ടാം തരംഗം പിന്‍വാങ്ങുന്നോ? രാജ്യത്തെ കോവിഡ് കണക്കില്‍ ഗണ്യമായ കുറവ്

ന്യൂഡല്‍ഹി: രാജ്യം കോവിഡില്‍ നിന്ന് മുക്തി പ്രാപിക്കുന്നു? കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 1,86,364 പേര്‍ക്കാണ്. നാല്‍പ്പത്തിനാല് ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. 2,59,459 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,660 പേരാണ് മരിച്ചത്.

അതേസമയം ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,75,55,457 ആയി. ഇതില്‍ 2,48,93,410 പര്‍ രോഗമുക്തി നേടി. രോഗബാധ മൂലം മരിച്ചത് 3,18,895 പേരാണ്. നിലവില്‍ 23,43,152 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ 20,57,20,660 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും നിയന്ത്രണം തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 30 വരെ നിയന്ത്രണം തുടരണമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഉചിതമായ സമയത്ത് മാത്രമേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാവു. അതും ഘട്ടം ഘട്ടമായി വേണം ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ എന്നും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Related posts

Leave a Comment