ഗാന്ധിനഗര്‍ (കോട്ടയം): ‘ഇത് രണ്ടാം ജന്മം. പലതവണ പാമ്ബുകടിയേറ്റിട്ടുണ്ടെങ്കിലും ഇത്തവണ മരിച്ചുപോകുമെന്നാണ് കരുതിയത്.
എന്നാല്‍, അദ്ഭുതകരമായി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി. ജീവന്‍ തിരിച്ചുകിട്ടിയതില്‍ നിരവധിപേരുടെ പ്രാര്‍ഥനയുണ്ട്. പാവപ്പെട്ടവര്‍ വിളിച്ചാല്‍ ഇനിയും പാമ്ബ് പിടിക്കാന്‍ പോകും. മുന്‍കരുതല്‍ എടുക്കണമെന്ന് മന്ത്രിയടക്കം പലരും പറഞ്ഞു. അത്തരം കാര്യങ്ങളിലും ശ്രദ്ധിക്കും -സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇതിനിടെ വാവ സുരേഷിന് വീടുവെച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് വ്യവസായി രംഗത്തെത്തി. ഇത് സുരേഷ് അംഗീകരിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോട്ടല്‍ ശൃംഖലയായ സംഗീത ഗ്രൂപ് ഉടമയാണ് വീട് വെച്ചുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചത്. സുരേഷിന്‍റെ കുടുംബ ഓഹരിയായ നാലര സെന്‍റ് ഭൂമിയിലാകും വീട് നിര്‍മിച്ചുനല്‍കുക.