‘രക്ഷകന്‍’ വരില്ലെന്ന് തിരിച്ചറിഞ്ഞ് സ്വപ്ന, ട്വിസ്റ്റുകള്‍ ഓരോന്നായി പുറത്തേക്ക്; സ്പീക്കര്‍ മൗന വ്രതത്തില്‍?

സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ‘വമ്പന്‍ സ്രാവുകള്‍ അഥവാ ഉന്നതര്‍’ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംഷയിലാണ് കേരളം. മുഖ്യമന്ത്രിയോ അദ്ദേഹത്തിനു അടുത്തുപരിചയമുള്ള ആരോ ഒരാള്‍ പിന്നിലുണ്ടെന്ന് പ്രതിപക്ഷം ഇതിനോടകം ആരോപിച്ച്‌ കഴിഞ്ഞു. ഇതിനിടയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച്‌ കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം രംഗത്തെത്തി.

ശ്രീരാമകൃഷ്ണന്‍ സ്വപ്നയെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം നടത്തിയ വിദേശയാത്രകള്‍ സംശയാസ്പദനീയമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍, സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളെ പ്രതിരോധിച്ച്‌ മന്ത്രി എ.കെ ബാലനും എ. വിജയരാഘവനും രംഗത്തെത്തി. പക്ഷെ, അപ്പോഴും സ്പീക്കര്‍ക്ക് മൗനം തന്നെ. തനിക്കെതിരെ ഇത്രയും വലിയ ഒരു ആരോപണം ഉന്നയിച്ചിട്ടും അതിനെ പ്രതിരോധിക്കാതെ സ്പീക്കര്‍ മൗനമാചരിക്കുന്നത് എന്താണെന്നും ചോദ്യമുയരുന്നുണ്ട്. അതും തെരഞ്ഞെടുപ്പ് കാലത്ത്.

ഉന്നതന്മാരെ സ്വപ്ന ഈ അഞ്ച് മാസക്കാലം സംരക്ഷിച്ച്‌ പിടിക്കുകയായിരുന്നു. അറസ്റ്റിലായെങ്കിലും തന്നെ രക്ഷിക്കാന്‍ ‘രക്ഷകന്‍’ എത്തുമെന്ന വിശ്വാസമായിരുന്നു സ്വപ്നയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ആ വിശ്വാസം അവസാനിച്ചതോടെയാണ് സ്വപ്ന കസ്റ്റംസിന് മുമ്ബാകെ ‘വമ്ബന്‍ സ്രാവുകളെ’ വെളിപ്പെടുത്തിയത്.

ഇതിനിടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സ്വപ്നയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സ്വപ്‌നയുടെ സെല്ലില്‍ 24 മണിക്കൂറും ഒരു വനിതാ ഗാര്‍ഡിനെ നിയോഗിച്ചിട്ടുണ്ട്. ജയിലിന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെയും വിന്യസിച്ചു.

Related posts

Leave a Comment