യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യം ആക്രമിച്ച്‌ റഷ്യ

കീ​വ്: യു​ക്രെ​യ്നി​ലെ സ​പ്പോ​ര്‍​ഷ്യ ആ​ണ​വ​നി​ല​യത്തില്‍ റഷ്യയുടെ ആ​ക്രമ​ണം. യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​മാണിത്.

ആ​ണ​വ​നി​ല​യ​ത്തി​ല്‍ ഷെ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ണു​വി​കി​ര​ണ​ത്തോ​ത് ഉ​യ​ര്‍​ന്നു. തീ​യ​ണ​യ്ക്കാ​ന്‍ ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ളെ റ​ഷ്യ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലും ലാ​ബോ​ര്‍​ട്ട​റി​യി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നും പ്ര​ദേ​ശ​ത്ത് അ​ണു​വി​കി​ര​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​താ​യി പ്ലാ​ന്‍റ് ഡ​യ​റ​ക്ട​ര്‍ യു​ക്രെ​യ്ന്‍ പ​റ​ഞ്ഞു.

ചെ​ര്‍​ണോ​ബ് ആ​ണ​വ​ദു​ര​ന്തം “ആ​വ​ര്‍​ത്തി​ക്കാ​ന്‍’ മോ​സ്കോ ശ്ര​മി​ക്കു​ന്ന​താ​യി യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മി​ര്‍ സെ​ല​ന്‍​സ്കി ആ​രോ​പി​ച്ചു. റ​ഷ്യ​യ​ല്ലാ​തെ ഒ​രു രാ​ജ്യ​വും ആ​ണ​വ​നി​ല​യ​ങ്ങ​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ല. മ​നു​ഷ്യ​രാ​ശി​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണ്. ഭീ​ക​ര രാ​ഷ്ട്രം ഇ​പ്പോ​ള്‍ ആ​ണ​വ ഭീ​ക​ര​ത​യി​ലേ​ക്ക് തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സെ​ല​ന്‍​സ്കി പ​റ​ഞ്ഞു

Related posts

Leave a Comment