യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം: 20 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം, 20 ഡി വൈ എഫ് ഐ പ്രവര്‍ക്കര്‍ക്ക് നേരെ കൊലപാതകശ്രമത്തിന് കേസ്.

കല്യാശ്ശേരി മന്ധലത്തിലെ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്ബ് മണ്ഡലത്തിലെ പരിപാടികള്‍ക്ക് പോകും വഴി പഴയങ്ങാടി എരിപുരം കെ.എസ്.ഇ.ബി

ഓഫീസിന് സമീപം വെച്ച്‌ മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ

മര്‍ദ്ദിച്ച സംഭവത്തിലാണ് 20 പേര്‍ക്ക് എതിരെ പഴയങ്ങാടി പോലീസ് വധശ്രമത്തിന് കേസെടുത്തത്.

അമല്‍ ബാബു, സുജിത്ത്, സിബി, റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്ണു, സതിഷ്, അരുണ്‍ കണ്ണന്‍, അനുരാഗ്, ഷുക്കൂര്‍ അഹമ്മദ്,അര്‍ജ്ജുന്‍, അര്‍ഷിത്ത് തുടങ്ങി

കണ്ടാലറിയാവുന് 20 ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

ക്രിമിനല്‍ ഗൂഡാലോചന നടത്തി അന്യായമായ സംഘം ചേരല്‍ നടത്തി പ്രതിഷേധിച്ചപ്രവത്തകരെ കൊല്ലണമെന്ന ഉദ്യേശത്തേടെ അക്രമിച്ചതിനാണ് വധശ്രമത്തിനും ഗുഡാലോചനയ്ക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കരിങ്കൊടി കാണിച്ച സംഭവത്തില്‍ അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കേണ്‍ഗ്രസ് പ്രവര്‍ത്തകരായ മഹിതമോഹന്‍ .

സൂധിഷ് വെള്ളച്ചാല്‍, രാഹുല്‍ പുത്തന്‍ പുരയില്‍, സായി ശരണ്‍, സാബു, മിഥുന്‍ എന്നി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

Related posts

Leave a Comment