യു.എസില്‍ ഫൈസര്‍ കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് എഫ്.ഡി.എ അനുമതി ;ബ്രിട്ടനില്‍ അലര്‍ജി കൂടുന്നു

വാഷിങ്ടണ്‍: യു.എസില്‍ ഫൈസര്‍ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) അനുമതി നല്‍കി. വ്യാഴ്ചയാണ് ഇതു സംബന്ധിച്ച്‌ അനുമതി നല്‍കിയത്. എഫ്.ഡി.എ വോട്ടിങില്‍ നാലു പേര്‍ തീരുമാനത്തെ എതിര്‍ത്തപ്പോള്‍ 17 പേര്‍ അനുകൂലമായി വോട്ട് ചെയ്തു. നിലവില്‍ ബ്രിട്ടണ്‍, കാനഡ, ബഹ് റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഫൈസര്‍ വാക്സിന് അനുമതി നല്‍കിയിട്ടുണ്ട്.

മൂന്നാംഘട്ട പരീക്ഷണത്തില്‍ ഫൈസര്‍ വാക്സിന് 95 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചതായി കമ്ബനി അറിയിച്ചിരുന്നു. 44,000 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്.
റഷ്യയുടെയും ചൈനയുടെയും വാക്‌സിനുകള്‍ കുത്തിയവയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അത് ഫൈസര്‍ വാക്‌സിന്‍ പോലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായ നാലാം ദിവസവും 24 മണിക്കൂറിനിടെ രണ്ട് ലക്ഷം പേര്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 3000 പേര്‍ മരിക്കുകയും ചെയ്തു. ഈ സാഹതര്യത്തിലാണ് വാക്‌സിന്‍ ഉപയോഗത്തിന് എഫ്.ഡി.എ അനുമതി നല്‍കിയത്.
ബ്രിട്ടണില്‍ ഫൈസര്‍-ബയോണ്‍ടെക് വാക്സിന്‍ സ്വീകരിച്ച രണ്ടു പേര്‍ക്ക് പ്രതികൂലഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, അലര്‍ജിയുള്ളവര്‍ ഫൈസര്‍ കൊവിഡ് 19 പ്രതിരോധ വാക്സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടണിലെ മെഡിസിന്‍ റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. യു.എസില്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ നാലുപേര്‍ക്ക് ബെല്‍സ് പാല്‍സിയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related posts

Leave a Comment