യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച കേസ്; യു​വാ​ക്ക​ള്‍ ഷോ​പ്പിം​ഗ് മാ​ളില്‍ ക​യ​റി​യ​ത് ഫോ​ണ്‍ ന​മ്പ​ര്‍ ന​ല്‍​കാ​തെ

കൊ​ച്ചി: കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ മാളില്‍ കയറിയത് കോവിഡ് രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ. ര​ണ്ട് ചെ​റു​പ്പ​ക്കാ​രും ഷോ​പ്പിം​ഗ് മാ​ളി​നു​ള്ളി​ല്‍ ക​യ​റി​യ​ത് മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്ബ​ര്‍ സെ​ക്യൂ​രി​റ്റി​ക്ക് ന​ല്‍​കാ​തെയാണ് . മ​റ്റൊ​രാ​ള്‍​ക്കൊ​പ്പ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​രു​വ​രും മാ​ളി​ല്‍ പ്ര​വേ​ശി​ച്ച​ത്.

ആ​ലു​വ മു​ട്ട​ത്തേ​ക്ക് ഇ​രു​വ​രും മെ​ട്രോ​യി​ലാ​ണ് മ​ട​ങ്ങി​പ്പോ​യ​ത്. മു​ട്ടം സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കും. കേ​സി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ ന​ടി​യി​ല്‍ നി​ന്നും ഇ​ന്ന് തെ​ളി​വെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച ന​ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തി​രു​ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വച്ച്‌ തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നു പറഞ്ഞത്. രണ്ട് ചെറുപ്പക്കാര്‍ തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്തെന്ന് നടി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുവനടിയുടെ തുറന്നു പറച്ചില്‍.

കുടുംബത്തിനൊപ്പം ഷോപ്പിങ് മാളില്‍ എത്തിയപ്പോഴാണ് തനിക്ക് ഈ മോശം അനുഭവമുണ്ടായതെന്ന് അവര്‍ പറയുന്നു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്‍റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്‍ശിച്ചു കൊണ്ടാണ് കടന്നു പോയത്. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. സഹോദരിയും ഇത് കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ലെന്നും അവര്‍ പറയുന്നു. താന്‍ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവര്‍ ശ്രദ്ധിക്കാത്തതുപോലെ നിന്നു. തനിക്ക് അവരെ മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും നടി പറയുന്നു.

Related posts

Leave a Comment