ന്യൂഡല്‍ഹി: ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം യുക്രെയ്നിലേക്ക് പുറപ്പെട്ടു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഡ്രീംലൈനര്‍ ബി-787 വിമാനങ്ങളാണ് അയക്കുന്നത്.
വിമാനത്തില്‍ 200-ലധികം സീറ്റുകളാണുള്ളത്. യുക്രെയ്നില്‍നിന്ന് ഇന്ത്യക്കാരുമായി മടങ്ങുന്ന വിമാനം ചൊവ്വാഴ്ച രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചെത്തും.
ആളുകള്‍ക്കു വിമാനടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളില്‍ പരിഭ്രാന്തരാകരുതെന്ന് യു ക്രെയ്നിലെ ഇന്ത്യന്‍ എംബസി ബുധനാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാര്‍ഥികളോട് രാജ്യം വിട്ടുപോകാന്‍ എംബസി നിര്‍ദേശിച്ചിരുന്നു.