കാബൂള്‍: ടിക് ടോക്കും പബ്ജിയും നിരോധിച്ച് അഫ്ഗാനിസ്ഥാന് ഭരിക്കുന്ന ഭീകര സംഘടനയായ താലിബാന്.
യുവാക്കളെ വഴിതെറ്റിക്കുന്നു എന്നാരോപിച്ചാണ് നടപടി. നിരോധനം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എത്രനാള്‍ നീളുമെന്നും വ്യക്തമല്ല. അതേസമയം, അധാര്‍മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന് അറിയിച്ചു.
ബുധനാഴ്ച നടന്ന കാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകള്‍ നിരോധിക്കാന്‍ താലിബാന് തീരുമാനിച്ചത്. കടുത്ത ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനു ശേഷം അഫ്ഗാനിസ്ഥാന് അപ്രതീക്ഷിത സംഭവങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ആപ്പുകളുടെ നിരോധനം ഇതില്‍ ഏറ്റവും പുതിയതാണ്.