യുവസംവിധായികയുടെ മരണത്തില്‍ ദുരുഹത; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം; യുവസംവിധായിക നയന സൂര്യ(28)യുടെ മരണത്തില് ദുരൂഹത. മരണം കൊലപാതകമെന്നാണ് സൂചനയുണ്ട്. കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലുണ്ട്.

2019 ഫ്രെബ്രുവരി 24 നായിരുന്നു നയനയുടെ മരണം. കൊല്ലം അഴീക്കല്‍ സ്വദേശിയായ നയനയെ തിരുവനന്തപുരം ആല്ത്തറ നഗറിലെ വാടകവീട്ടില് മരിച്ചനിലയില് കണ്ടെത്തുകയായിരുന്നു.

ഫോൺവിളിച്ചു എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് നയനയെ മുറിയില് മരിച്ചനിലയില് കണ്ടെത്തിയത്. ഇടത് അടിവയറ്റില് ചവിട്ടേറ്റത് പോലുള്ള ക്ഷതവും കണ്ടെത്തിയിട്ടുണ്ട്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രശന്റ അസിസ്റ്റന്‍റ് ആയി ജോലി ചെയ്തിട്ടുണ്ട്.

Related posts

Leave a Comment