തിരുവനന്തപുരം : കോവളം വെങ്ങാന്നൂര്‍ സ്വദേശി അര്‍ച്ചന (24)യെയാണ് വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. പയറ്റുവിളയിലെ വാടക വീട്ടിലാണ് അര്‍ച്ചന തീകൊളുത്തി മരിച്ചത്.
ഭര്‍ത്താവ് സുരേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ചായിരിക്കാം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകുന്നേരം ഇരുവരും പെണ്‍കുട്ടിയുടെ കുടുംബ വീട്ടില്‍ പോയിരുന്നെന്നും ആ സമയം സുരേഷിന്റെ കൈവശം കുപ്പിയില്‍ വാങ്ങിയ ഡീസല്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. വിവരം അറിഞ്ഞ് പൊലീസ് വീട്ടില്‍ എത്തിയപ്പോഴേക്ക് ഇയാള്‍ ഓടി രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ട്.