യുവതിയുടെ വിരൽ കടിച്ചെടുത്ത് ഉടുമ്പ്; വൈറലായി വീഡിയോ

സാമാന്യം വലിയ ഒരു ഉരഗമാണ് ഉടുമ്പ്. വലിയ കഴുത്ത്, ബലമുള്ള വാൽ, നഖങ്ങളും ബലമേറിയ വിരലുകളും ഉപയോഗിച്ച് എവിടെയും പിടിച്ചുകയറാനും, ബലമായി പിടിച്ചിരിക്കാനുമുള്ള കഴിവുകൾ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ഇപ്പോഴിതാ കടല്‍ത്തീരത്ത് നിന്ന് യോഗ ചെയ്യുന്നതിനിടെ യുവതിയെ ഉടുമ്പ് കടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അടുത്തിടെയാണ് സംഭവം നടന്നത്. മണിക്കൂറുകള്‍ക്കകം 35 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ബഹാമഹൂപ്പ് യോഗിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. കടല്‍ത്തീരത്ത് നിന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ശരീരം വില്ല് ആകൃതിയിലാക്കി യോഗ ചെയ്യുന്നതിനിടെയാണ് യുവതിക്ക് ഉടുമ്പിന്റെ കടിയേറ്റത്. ഉടുമ്പ് ചാടി വിരലില്‍ കടിക്കുകയായിരുന്നു. കടിയേറ്റ യുവതി വേദന കൊണ്ട് പുളയുന്നതും ഉടുമ്പിനെ മണ്ണുവാരിയെറിഞ്ഞ് ഓടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം മാംസഭുക്കുകളായ ഉടുമ്പുകള്‍ കോഴിമുട്ടയും കോഴികളെയും ചെറുപ്രാണികള്‍, തവള, മത്സ്യം തുടങ്ങിയവയെ ആഹാരമാക്കാറുണ്ട്‌. ജന്തുക്കളുടെ ശവവും ചിലയിനം ഉടുമ്പുകള്‍ ഭക്ഷിക്കാറുണ്ട്‌. പാമ്പുകളെപ്പോലെ ഉടുമ്പുകളും ഇരയെ അപ്പാടെ വിഴുങ്ങാറാണ്‌ പതിവ്‌. ചില അവസരങ്ങളില്‍ ഇവ കൂര്‍ത്ത പല്ലുപയോഗിച്ച്‌ ഇരയെ ചെറുകഷണങ്ങളാക്കി മുറിച്ചും വിഴുങ്ങാറുണ്ട്‌. ചില ഗോത്രവര്‍ഗക്കാര്‍ ഉടുമ്പിന്റെ മാംസം ഭക്ഷിച്ചിരുന്നു. പ്രത്യേക ശിക്ഷണം നല്‌കിയ നായകളെ ഉപയോഗിച്ചാണ്‌ ഇവര്‍ ഉടുമ്പിനെ പിടിച്ചിരുന്നത്‌. ഉടുമ്പിന്റെ തോല്‍കൊണ്ട്‌ ചെരുപ്പുകള്‍, ബാഗുകള്‍ എന്നിവയും നിര്‍മിച്ചിരുന്നു. ഉടുമ്പ്‌ ഒരു സ്ഥലത്ത്‌ പറ്റിപ്പിടിച്ചാല്‍ അതിനെ അവിടെനിന്നും ഇളക്കിമാറ്റാന്‍ പ്രയാസമാണെന്നൊരു വിശ്വാസമുണ്ട്‌. ഉയര്‍ന്ന ഭിത്തിയിലും മറ്റും ഉടുമ്പിനെ എറിഞ്ഞുപിടിപ്പിച്ചശേഷം വാലില്‍ കയറുകെട്ടി പിടിച്ചു കയറാന്‍ കള്ളന്മാര്‍ ഇവയെ ഉപയോഗിച്ചുവരുന്നതായി പറയപ്പെടുന്നു. ഭീമാകാരങ്ങളുമായ ഇഴജന്തുക്കളുടെ ജീവിച്ചിരിക്കുന്ന പ്രതിനിധികള്‍ എന്ന നിലയില്‍ ഉടുമ്പുകള്‍ ഇന്ന്‌ സംരക്ഷിക്കപ്പെട്ടുവരുന്നുണ്ട്‌.

Related posts

Leave a Comment