യുദ്ധക്കളമായി തലസ്ഥാനം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ അക്രമാസക്തം, കല്ലേറ്

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.

കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്.

പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറുണ്ടായി. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.

കോര്‍പ്പറേഷനിലേക്ക് കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് ബാരിക്കേഡ് വച്ച്‌ തടയുകയാണ്. ഇപ്പോഴും സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല.

ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പ്രതിഷേധം നഗരസഭയ്ക്ക് അകത്തും പുറത്തും നടക്കുന്നുണ്ടായിരുന്നു.

അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

Related posts

Leave a Comment