കൊച്ചി : ചട്ടം പാലിക്കാതെ നിയമനം നടത്തിയെന്ന് ആരോപിച്ച് എറണാകുളം ഗവണ്‍മെന്റ് ലോ കോളേജ് ഉള്‍പ്പടെ മൂന്ന് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി.
എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയാണ് അസാധുവാക്കിയത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്.
എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയാണ് അസാധുവാക്കിത്.
തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലെ ബിജു കുമാര്‍, തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലെ വി.ആര്‍. ജയദേവന്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജിലെ ബിന്ദു എം. നബ്യാർ എന്നിവരെയാണ് പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിന്നും നീക്കിയത്.
യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഈ മൂന്ന് കോളേജുകളിലേക്കും നിയമനം നടത്തിയിരിക്കുന്നത്. യുജിസി ചട്ടങ്ങള്‍ പ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് വേണം പ്രിന്‍സിപ്പല്‍മാരെ നിയമിക്കാന്‍.
എന്നാല്‍ ഈ മൂന്ന് കോളേജുകളിലും ഇത് പാലിക്കപ്പെട്ടിട്ടില്ല.
മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും നിയമനം നടത്താനും ട്രിബ്യൂണല്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രിന്‍സിപ്പലിനെ നിയമിച്ചതിനെതിരെ എറണാകുളം ലോ കോളജ് അധ്യാപകനായ ഡോ. ഗിരിശങ്കര്‍ എസ്.എസ്. ആണ് ട്രിബ്യൂണലിനെ സമീപിച്ചത്.