യുഎസ് കൊളോണിയല്‍ പൈപ്പ്​ ലൈന്‍ കമ്ബനിക്ക്​ നേരെ ​സൈബര്‍ ആക്രമണം ; ഇന്ധന വില കൂടി

ന്യൂയോര്‍ക്ക്​: അമേരിക്കയിലെ ഒന്നാം നിര ഇന്ധന പൈപ്പ്​ലൈന്‍ ഓപ്പറേറ്ററായ കൊളോണിയല്‍ പൈപ്പ്​ലൈന്‍ കമ്ബനിക്ക്​ നേരെ ​സൈബര്‍ ആക്രമണം. ഇതേ തുടര്‍ന്ന് കമ്ബനിയുടെ മുഴുവന്‍ പൈപ്പ് ലൈന്‍ ശൃംഖലകളും അടച്ചു.

വെള്ളിയാഴ്ചയാണ്​ കമ്ബനിക്ക്​ നേരെ ആക്രമണം ഉണ്ടായത്​. തുടര്‍ന്ന്​ കമ്ബനിയുടെ സംവിധാനങ്ങള്‍ ഓഫ്​ലൈനാക്കി നിര്‍ത്തിവെച്ചു. ഇതിന് പുറമെ ആക്രമണം ഐ.ടി സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്​. ഇതുസംബന്ധിച്ച്‌​ അന്വേഷണം നടത്താന്‍ സ്വകാര്യ സൈബര്‍ സുരക്ഷ സ്ഥാപനത്തെ കമ്ബനി ചുമതലപ്പെടുത്തി. കൂടാതെ മറ്റു സര്‍ക്കാര്‍ ഏജന്‍സികളെയും ബന്ധപ്പെട്ടിട്ടുണ്ട്.

അതെ സമയം വെള്ളിയാഴ്​ച രാത്രി ന്യൂയോര്‍ക്ക് മെര്‍ക്ക​ന്‍റല്‍ എക്സ്ചേഞ്ചില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട് ​. പെട്രോളിന്​ 0.6 ശതമാനം ഉയര്‍ന്ന് ഒരു ഗ്യാലന് 2.1269 ഡോളറിലെത്തി. ഡീസലിന്​ 1.1 ശതമാനം ഉയര്‍ന്ന് 2.0106 ഡോളറിലെത്തി. പൈപ്പ്​ലൈനുകള്‍ എത്രകാലം അടച്ചിടും എന്നതിന്​ അനുസരിച്ച്‌​ വിലയില്‍ ഇനിയും മാറ്റം വന്നേക്കാം .

യുഎസിലെ ഗള്‍ഫ് തീരത്തെ റിഫൈനറുകളില്‍ നിന്ന് കിഴക്കന്‍, തെക്കന്‍ അമേരിക്കയിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന കമ്ബനിയാണ്​ കൊളോണിയല്‍. 8,850 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൈപ്പ്​ലൈനുകളിലൂടെ കമ്ബനി പ്രതിദിനം 2.5 ദശലക്ഷം ബാരല്‍ പെട്രോള്‍, ഡീസല്‍, ജെറ്റ് ഫ്യുവല്‍, മറ്റ് ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ടുപോകുന്നുണ്ട്​.

അതേസമയം, എത്രകാലം തങ്ങളുടെ പൈപ്പ്​ ലൈനുകള്‍ അടച്ചിടുമെന്ന്​ കമ്ബനി അധികൃതര്‍ വ്യക്​തമാക്കിയിട്ടില്ല. അമേരിക്കയുടെ കിഴക്കന്‍ തീരത്തുനിന്നുള്ള ഇന്ധന വിതരണത്തിന്റെ 45 ശതമാനവും നിര്‍വഹിക്കുന്നത്​ കൊളോണിയല്‍ പൈപ്പ്​ലൈന്‍ ആണ്​. അതെ സമയം 2017ല്‍ ഗള്‍ഫ് തീരത്ത് വീശിയടിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നും കൊളോണിയല്‍ തങ്ങളുടെ പൈപ്പ്​ലൈനുകള്‍ അടച്ചിരുന്നു.

Related posts

Leave a Comment