യുഎസ്സില്‍ ഇതുവരെ സ്ഥിരീകരിച്ചത് 20 ലക്ഷത്തിലധികം കോവിഡ് കേസുകള്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കേസുകളുള്ള യുഎസ് കഴിഞ്ഞാല്‍ രണ്ടാമത് ബ്രസീലും മൂന്നാമത് റഷ്യയുമാണ്. യുഎസ്സിലെ 20 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. അതേസമയം ഇവിടങ്ങളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയുമാണ്. കാലിഫോര്‍ണിയയിലെ വിഖ്യാതമായ ഡിസ്നി ലാന്‍ഡ് പാര്‍ക്ക് ഘട്ടം ഘട്ടമായി ജൂലായി തുറക്കും.
1,12,924 പേര്‍ കോവിഡ് മൂലം യുഎസ്സില്‍ മരിച്ചു. ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം കേസുകള്‍ വന്നിരിക്കുന്നത്. 30542 കേസുകള്‍. 68019 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ രോഗം ഭേദമായി. യുകെയില്‍ 41213 പേര്‍ മരിച്ചു. ബ്രസീലില്‍ 39680 പേര്‍. ഇറ്റലിയില്‍ മരിച്ചത് 34114 പേര്‍. ഫ്രാന്‍സില്‍ 29322 പേരും സ്‌പെയിനില്‍ 27136 പേരും മെക്‌സിക്കോയില്‍ 15357 പേരും കോവിഡ് മൂലം മരിച്ചു.