യുഎസില്‍ കോഴഞ്ചേരി സ്വദേശിയെ വെടിവച്ചു കൊന്നത് 15കാരന്‍; അറസ്റ്റില്‍

യുഎസില്‍ വെടിയേറ്റ് മലയാളി മരിച്ച സംഭവത്തില്‍ 15കാരന്‍ അറസ്റ്റില്‍. ഡാലസ് കൗണ്ടി മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി-56) ആണ് കൊല്ലപ്പെട്ടത്.

മോഷണശ്രമത്തിനിടെയാണ് കൊലപാതകം.

പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാജന്റെ സ്റ്റോറിലേക്ക് അതിക്രമിച്ച്‌ കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിലുണ്ടായിരുന്ന സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ലാണ് കുവൈത്തില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച്‌ അംഗമാണ്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് സാജന്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ നഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്

Related posts

Leave a Comment