യുഎഇ കോണ്‍സുലേറ്റിലേക്കുള്ള 2 മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്നു

യുഎഇ കോണ്‍സുലേറ്റിലേക്കുള്ള 2 മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്നു. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി.

ഇരു മന്ത്രിമാരുടെ സന്ദര്‍ശനത്തിലും പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുന്‍കയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചതെന്നാണു വിവരം.

ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങള്‍ക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി.

മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം.

Related posts

Leave a Comment