വിശാഖപട്ടണം: വിശാഖപട്ടണത്ത് ആര്.ആര് വെങ്കടപുരം വില്ലേജില്‍ ഗോപാലപട്ടണത്തിനരികെ വേപഗുണ്ടയിലെ എല്‍.ജി പോളിമേഴ്സിലാണ് പുലര്‍ച്ചെയോടെ വിഷവാതക ചോര്‍ച്ചയുണ്ടായത്. പോളിവിൈനല് േക്ലാറൈഡ് ഗ്യാസ് ആണ് ചേര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഹൃദയഭേദക ദൃശ്യങ്ങള്‍
പുലര്‍ച്ചെ 3.30നും നലിനും ഇടക്കുള്ള സമയത്താണ് വാതകചോര്‍ച്ച ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് ആളുകള്‍ക്ക് കണ്ണെരിച്ചിലും ശ്വാസതടസ്സവുമാണ് ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് ആളുകള്‍ ബോധരഹിതരാകാന്‍ തുടങ്ങി. കുട്ടികളും പ്രായം ചെന്നവരുമാണ് കൂടുതല്‍ അസ്വസ്ഥതകള്‍ കാണിച്ചു തുടങ്ങിയത്. ഫാക്ടറിക്ക് ഏറെ അകലത്തുവരെ ആളുകള്‍ ബോധരഹിതരായി വീഴാന്‍ തുടങ്ങി. റോഡരികിലും മറ്റുമായി പലയിടത്തും ആളുകള്‍ കുഴഞ്ഞുവീണുകിടക്കുന്ന കാഴ്ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. ഓവുചാലിലടക്കം ആളുകള്‍ ബോധരഹിതരായി വീണു.
എല്‍.ജിയുടെ പ്ലാന്റില്‍നിന്ന് വിഷവാതകം ചോരുന്നു
വിഷവാതകം ശ്വസിച്ച് ബോധരഹിതരായ കുഞ്ഞുങ്ങളെയുമായി മാതാപിതാക്കള്‍ നെട്ടോട്ടമോടുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. പലരെയും ആംബുലന്‍സിലേക്ക് മാറ്റി ഉടന്‍ ആശുപത്രിയിലെത്തിച്ചു. സഹായത്തിനായി കേഴുന്നവരുടെ ദൃശ്യങ്ങള്‍ നെഞ്ചുലക്കുന്നതായിരുന്നു. റോഡിലെ ഡിവൈഡറില്‍ ബോധരഹിതയായി വീണ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിെന്റ ദൃശ്യം അതിലൊന്നായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടിയിലടക്കം ബോധരഹിതരായി വീണ് ഗുരുതരമായി പരിക്കേറ്റവരും ഏെറയാണ്.
ആളുകള്‍ നിറഞ്ഞ് ആശുപത്രികള്‍
പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള സംവിധാനങ്ങള്‍ ആളുകളെ ആശുപത്രിയിലെത്തിക്കാന്‍ ഉടനടി സജ്ജമായി. ഒമ്ബതു മണിയോടെ ആയിരേത്താളം പേരാണ് ആശുപത്രികളില്‍ അഭയം തേടിയെത്തിയത്. പിന്നീട് എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കിങ് ജോര്‍ജ് ആശുപത്രിയിലാണ് കൂടുതല്‍ പേരെത്തിയത്. ഈ സമയത്ത് മൂന്നു പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പിന്നീട് എട്ടുപേര്‍ മരിച്ചതായുള്ള റിേപ്പാര്ട്ടുകളെത്തി. സമയം പിന്നിടുന്നതോടെ കൂടുതല്‍ ആളുകള്‍ പേര് ആശുപത്രികളിേലക്കെത്തി. മൂന്നു പേര് വെന്റിലേറ്ററിലാണുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വിറങ്ങലിച്ച് െവങ്കടപുരവും സമീപപ്രദേശങ്ങളും
വെങ്കടപുരത്താണ് കൂടുതല്‍ പേര് വാതകം ശ്വസിച്ച് ആശുപത്രിയിലായത്. മുന്കരുതലിെന്റ ഭാഗമായി സമീപ വില്ലേജുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. ഒമ്ബതു വില്ലേജുകളിലാണ് വാതക ചോര്‍ച്ച ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. 9.20ഓടെ അഞ്ചു ഗ്രാമങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചു. ഇവരെ സുരക്ഷിത പ്രേദശങ്ങളിലേക്ക് മാറ്റാന്‍ പൊലീസ് അടക്കമുള്ളവര്‍ തിരക്കിട്ട നീക്കങ്ങളിലായി. ശ്വാസതടസ്സമുണ്ടാകുന്നത് പ്രതിരോധിക്കാന്‍ നനഞ്ഞ തുണി കൊണ്ട് മൂക്കും വായും മൂടണമെന്ന നിര്‍ദേശം ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്പറേഷന് അധികൃതര്‍ ഇതിനിടയില്‍ നല്കിക്കൊണ്ടിരുന്നു.
ഇരയായവരില്‍ മറ്റു ഫാക്ടറികളിലെ ജീവനക്കാരും
ലോക്ഡൗണിനുശേഷം തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഫാക്ടറിയില്‍ വാതകചോര്‍ച്ചയുണ്ടായത്. ഇൗ പ്രദേശത്ത് മറ്റു ഫാക്ടറികളും ഏറെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ ജീവനക്കാര്‍ അധികവും ഇതിന് അടുത്തായാണ് താമസിക്കുന്നതും. ഇവരില്‍ മിക്കവരും വിഷവാതകം ശ്വസിച്ച് ആശുപത്രികളിലേക്കെത്തി. വാതക ചോര്‍ച്ച ഒമ്ബതുമണിയോടെ അടക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, പല ഗ്രാമങ്ങളിലെയും ആളുകള്‍ കണ്ണെരിച്ചിലും ശ്വാസതടസ്സവുമടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്.