ന്യുഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉണ്ടായ കനത്ത മഴ ഡല്‍ഹി നിവാസികളെ ദുരിതത്തിലാക്കുന്നു. യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 207.55 മീറ്റര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന തോതില്‍ ജലനിരപ്പ് എത്തിയിരുന്നു. വൈകാതെ 207.71 മീറ്റര്‍ പിന്നിട്ടു. ഇന്നലെ രാത്രി 11 മണിയോടെ ജലനിരപ്പ് 208.08 മീറ്ററില്‍ എത്തിയെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 208.13 മീറ്ററിലെത്തി ജലനിരപ്പ്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിക്കേ് മാറാന്‍ നിര്‍ദേശം നല്‍കി.
വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് ഇതിനകം 16,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി കാര്യമായ മഴ ഇല്ലെങ്കിലും ഹിമചാല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വെള്ളമാണ് ഭീഷണിയാകുന്നത്.
ഡല്‍ഹിയിലേക്കുള്ള വെള്ളമൊഴുക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. എങ്കില്‍ മാത്രമേ യമുന കരകവിയുന്നത് തടയാന്‍ പറ്റൂ.
താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ നിന്ന് മാറണമെന്നും ജലനിരപ്പ് ഉയരുന്നതോടെ കൂടുതല്‍ ഇടങ്ങളിലേക്ക് വെള്ളമെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷണം, ശൗചാലയങ്ങള്‍ അടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആറ് ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.
ആവശ്യമെങ്കില്‍ സമീപമുള്ള സ്‌കൂളുകളും ധര്‍മ്മശാലകളും തുറന്നുകൊടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
എന്‍ജിഒകളും ഗുരുദ്വാരകളും സഹായിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രസര്‍ക്കാരുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തി വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിവില്‍ ലൈന്‍സിലെ റിങ് റോഡില്‍ വെള്ളപ്പൊക്കമുണ്ടായി. മജ്‌നു ക ടിലയേയും കശ്മീരി ഗേറ്റ് ഐഎസ്ബിടിയേയും ബന്ധിപ്പിക്കുന്ന ലൈന്‍ അടച്ചു. ഭൈറോണ്‍ മാര്‍ഗിലും വെള്ളംകയറി.
മുഖ്യമന്ത്രിയുടെ വസതിയ്ക്കും ഡല്‍ഹി അസംബ്ലി മന്ദിരത്തിനും 500 മീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ വെള്ളമെത്തിയിരിക്കുന്നത്.
ഹരിയാനയിലെ ഹത്‌നികുന്ദ് ബാരേജില്‍ രാവിലെ ഏഴ് മണിയോടെ 208.4ഃ6 മീറ്റര്‍ ആയിരുന്നു ജലനിരപ്പ്. നിലവില്‍ അപകട നില മറികടന്നു. രണ്ട് മണിയോടെ വെള്ളത്തിന്റെ തോത് കുറയുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ പറയുന്നു.
രാവിലെ 8 മുതല്‍ 10 മണിവരെ ജലനിരപ്പ് ഉയരുമെന്ന മുന്നറിയിപ്പും നല്‍കുന്നു.
ഡല്‍ഹി -ഹരിയാന ദേശീയപാതയില്‍ വെള്ളംകയറി. സമീപത്തുള്ള വീടുകളിലും ക്ഷേത്രങ്ങളിലും വെള്ളം കയറി. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടനത്തിയ സംഘമാണ് കുടുങ്ങിപ്പോയത്. 200 ഓളം പേര്‍ യമുന ഖാദര്‍ റാം മന്ദിറിന് സമീപം കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ എന്‍ഡിആര്‍എഫ് ടീം പരിശ്രമിക്കുകായവണ്.