പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ചാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. പുതിയ ഇന്‍ക്വസ്റ്റും തയാറാക്കും.
സിബിഐയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ ചെയ്യുന്നത്. നെടുങ്കണ്ടത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൂന്നംഗ പോലീസ് സര്ജന്മാരാണ് മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്. പോസ്റ്റ്മോര്‍ട്ടം സമയത്തും ഇന്‍ക്വസ്റ്റ് നടത്തുമ്ബോഴും മജിസ്ട്രേറ്റിന്റെ സാന്നിധ്യമുണ്ടാകും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കാമറയില്‍ പകര്‍ത്തും.