മ്യൂസിയം സംഭവം;പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിന് സമീപം ഒരു വനിത ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി ക്രമസമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കൺട്രോൾമെൻറ് അസിസ്റ്റൻറ്  കമ്മീഷണര്‍ ദിനരാജിന്റെ നേതൃത്വത്തില്‍ 13 പേര്‍ അടങ്ങുന്നതാണ് സംഘം.

മ്യൂസിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി എസ് ധര്‍മ്മ ജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഡി ജിജു കുമാര്‍, ആര്‍ അജിത് കുമാര്‍, ഗ്രേഡ് എ എസ് ഐ സരോജം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ എസ് ചിത്ര, ബി വി ബിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് ബിജു, കെ വി അജിത് കുമാര്‍, വിജിത്ത് എസ് വി നായര്‍, എം അരുണ്‍ ദേവ്, ജെ ബിനോയ്, എ എസ് അസീന എന്നിവരാണ് സംഘത്തില്‍ ഉണ്ടാവുക.

Related posts

Leave a Comment