മ്മടെ മിഷാലിന് സാക്ഷാല്‍ നെയ്മറുടെ വക ലൈക്ക്: മെസ്സി ആരാധകന് ഇത് ‘സുവര്‍ണ നിമിഷം’!

ഫുട്‌ബോള്‍ താരങ്ങളുടെ മികച്ച പ്രകടനം അതേപടി അനുകരിച്ച്‌ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു മിഷാല്‍. മലപ്പുറം ജില്ലയില്‍ മമ്ബാട് ഗവണ്‍മെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഷാല്‍.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നെയ്മറുടെ ഫാന്‍സ് പേജിലും പങ്കുവെച്ചിരുന്നു. ഈ വീഡിയോ ഇതിനോടകം 1.6 ലക്ഷം പേരാണ് കണ്ടത്. ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുകയാണ് സാക്ഷാല്‍ നെയ്മറും.

ഫുട്‌ബോള്‍ താരം നെയ്മറുടെ ട്രിക്കുകള്‍ അനുകരിച്ചും മിഷാല്‍ എത്തിയിരുന്നു. ഇതിനാണ് നെയ്മറുടെ വക ലൈക്ക്. ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ മിഷാല്‍, മെസിയുടെ പത്താം നമ്ബര്‍ ജഴ്‌സിയണിഞ്ഞ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. നാലാം ക്ലാസ് മുതല്‍ സഹോദരന്‍ വാജിദിന്റെ കീഴില്‍ മിഷാല്‍ ഫുട്‌ബോള്‍ പരിശീലിക്കുന്നുണ്ട്. വാജിദ് അബുലൈസ് മമ്ബാട് എംഇഎസ് കോളേജ് ടീമിന്റെ ഗോള്‍കീപ്പറാണ്.

Related posts

Leave a Comment