മോശമായി പെരുമാറിയെന്ന് 17 കാരി ; കര്‍ണാടകാ മുന്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോകേസ്

ബംഗലുരു: ബിജെപി നേതാവും കര്‍ണാടകാ മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ്

യദ്യൂരപ്പയ്‌ക്കെതിരേ പോസ്‌കോകേസ്. സദാശിവനഗര്‍ പോലീസാണ് കേസെടുത്തത്.

അമ്മയ്‌ക്കൊപ്പം സഹായം തേടിവന്ന 17 കാരിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.

ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവമെന്നാണ് പോലീസ് പറയുന്നത്.

വ്യാഴാഴ്ച രാത്രി ഏറെ വൈകി സദാശിവനഗര്‍ പോലീസ് സ്്്‌റ്റേഷനില്‍ മാതാവിനെയു,

കൂട്ടി എത്തിയ പെണ്‍കുട്ടി യെദ്യൂരപ്പയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കി

ഒരു വഞ്ചനാകേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയോട് പരാതി പറയാന്‍ ചെന്നപ്പോഴായിരുന്നു ദുരനുഭവമെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ള.

തന്നോട് യെദ്യൂരപ്പ മോശമായി പെരുമാറിയതെന്നാണ് വിവരം.

അതേസമയം ആരോപണത്തില്‍ ഇതുവരെ യെദ്യൂരപ്പ പ്രതികരിച്ചിട്ടില്ല.

Related posts

Leave a Comment