കാര്‍ണിവലിന്റെ ഭാഗമായി കത്തിക്കാന്‍ വെച്ചിരുന്ന പാപ്പാഞ്ഞിയുടെ മുഖം അഴിച്ചുമാറ്റിയെന്നും മാറ്റം വരുത്തുമെന്നും സംഘാടക സമിതി.
പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രൂപസാദൃശ്യമുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് സംഘാടകരുടെ നടപടി.
ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ പാപ്പാഞ്ഞി നിര്‍മ്മാണം ബിജെപി തടഞ്ഞതും മോദിയുടെ രൂപമുള്ള പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതും വാര്‍ത്തയായിരുന്നു.
പാപ്പാഞ്ഞിയുടെ മുഖം അഴിച്ചുമാറ്റി. തര്‍ക്കത്തിന് താല്‍പര്യമില്ല. നൂറ്റാണ്ടുകളായി പ്രദേശത്ത് നടത്തിവരുന്ന ചടങ്ങാണ് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരത്തെ വരവേല്‍ക്കുക എന്നത്.
ആഘോഷത്തിനായി തയ്യാറാക്കിയ പാപ്പാഞ്ഞി ആരോപണ വിധേയമായപ്പോള്‍ ആര്‍ക്കും ആക്ഷേപം ആകരുതെന്ന് കരുതിയും തര്‍ക്കം ഉണ്ടാകാതിക്കാന്‍ വേണ്ടിയുമാണ് സ്ഥാപിച്ച പാപ്പാഞ്ഞിയെ അഴിച്ച് മാറ്റിയത്,’ സംഘാടക സമിതി വ്യക്തമാക്കി.