മോദിയുടെ ഭരണത്തില്‍ രാജ്യം കുതിക്കുകയാണ് ; നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കേന്ദ്രധനമന്ത്രിയുടെ ബജറ്റ്

ന്യൂഡല്‍ഹി: മോദിയുടെ ഭരണത്തില്‍ രാജ്യം കുതിക്കുകയാണെന്നും സമ്ബദ്‌രംഗത്ത് 10 വഷത്തിനിടയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടായെന്നും നിരവധി വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിഞ്ഞതായും കേന്ദ്രധനമന്ത്രി നിര്‍മ്മല നിര്‍മ്മലാസീതാരാമന്‍.

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തില്‍ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ബജറ്റ് തുടങ്ങിയത്.

ഇന്ത്യന്‍ജനത പ്രതീക്ഷയോടെ ഭാവിയെ നോക്കുന്നു. അതുകൊണ്ടു തന്നെ അവര്‍ ഭരണതുടര്‍ച്ച നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മികച്ച ജനപിന്തുണയോടെ ജനങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്നും ജനങ്ങളുടെ ആശീര്‍വാദം ഈ സര്‍ക്കാരിനുണ്ടെന്നും പറഞ്ഞു.

2024 ല്‍ വന്‍ ഭുരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും 2047 ല്‍ വികസിതഭാരതമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ കേന്ദ്രധനമന്ത്രി എണ്ണിയെണ്ണി പറഞ്ഞു.

എല്ലാര്‍ക്കുമൊപ്പം എല്ലവര്‍ക്കും വികസനമെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. സ്വജനപക്ഷപാതമോ അഴിമതിയോ ഇല്ല.

അമൃത് കാലത്തിനായി സര്‍ക്കാര്‍ പ്രയത്‌നിച്ചതായും സാമ്ബത്തികരംഗത്ത് നവോന്മേഷം കൊണ്ടുവന്നതായും പറഞ്ഞു.

80 കോടി ജനങ്ങള്‍ക്ക് സൗജന്യറേഷന്‍ നല്‍കി, ജനങ്ങള്‍ക്ക് ഭക്ഷണത്തെക്കുറിച്ച്‌ ആശങ്കയില്ല. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഈ സര്‍ക്കാരിന് സാധ്യമായി.

25 കോടിപേര്‍ ദാരിദ്രത്തെ അതിജീവിച്ചു. പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണന.

തൊഴില്‍ സാധ്യതകള്‍ കൂടി. നാലുകോടി കര്‍ഷകര്‍ക്ക് കാര്‍ഷിക വിള ഇന്‍ഷുറന്‍സ് നല്‍കാനായി. ജിഎസ്ടി വഴി ഒരു രാജ്യം ഒരു നികുതി നടപ്പാക്കാനായി.

ഗ്രാമീണ തലത്തില്‍ സര്‍ക്കാര്‍ വികസനപദ്ധതികള്‍ എത്തിച്ചു. ആധുനിക സാങ്കേതിക വിദ്യ കാര്‍ഷികമേഖലയില്‍ അവതരിപ്പിച്ചു.

നിക്ഷേപസൗഹൃദരാജ്യമായി വളര്‍ന്നു. 1361 ചന്തകള്‍ നവീകരിച്ചു. വിലക്കയറ്റം തടയാനായി. വനിതാസംവരണം നടപ്പാക്കി.

30 കോടി സ്ത്രീകള്‍ക്ക് മുദ്രലോണ്‍ എത്തിക്കാനായി. മുത്തലാക്ക് നിയമം മൂലം നിര്‍ത്തലാക്കി.

പശ്ചാത്തല വികസനത്തിലും നേട്ടമുണ്ടാക്കി. ആളോഹരി വരുമാനത്തില്‍ 50 ശതമാനം വര്‍ദ്ധനയുണ്ടായി.

ജി20 ഉച്ചകോടി രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിയെന്നും കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച്‌ ഏഷ്യന്‍ കായികമേളയിലും പാരാലിംപിക്‌സിലും ഇന്ത്യന്‍ താരങ്ങള്‍ നേട്ടമുണ്ടാക്കി.

അടുത്ത അഞ്ചുവര്‍ഷവും സര്‍ക്കാരിന്റെ വികസന കാലമായിരിക്കുമെന്നും പറഞ്ഞു. നിര്‍മ്മലാസീതാരാമന്‍ ആറാം തവണയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

മൂന്ന് മാസത്തിനപ്പുറത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്.

Related posts

Leave a Comment