മോഡലുകളെ നിർബന്ധിച്ച് വേശ്യാവൃത്തിക്ക് എത്തിച്ച നടി അറസ്റ്റിൽ

മുംബൈ:  മോഡലുകളെ നിർബന്ധിച്ച് വേശ്യാവൃത്തിയിലേക്കു കൊണ്ടുവന്നെന്ന കേസില്‍ ഭോജ്പുരി നടി സുമൻ കുമാരിയെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

സുമന്‍ കുമാരി അനധികൃത തടങ്കലിലാക്കിയ മൂന്നു വനിതകളെ മുംബൈ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രിവൻഷൻ ഓഫ് ഇമ്മോറൽ ട്രാഫിക്കിങ് ആക്ട് (പിഐടിഎ) നിയമം വച്ചാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സുമന്റെ കൂട്ടാളിയായ പുരുഷനെയും പൊലീസ് തിരയുന്നു.

ഇയാളാണ് ഇടപാടുകാർക്കും സുമനുമിടയിൽ പാലമായി പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

Related posts

Leave a Comment