മൊബൈല്‍ ഫോണ്‍ പൊട്ടിച്ചതിന് യുവാവിനെ കൗമാരക്കാരന്‍ കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചതിന് യുവാവിനെ കൗമാരക്കാരന്‍ കൊലപ്പെടുത്തിയതായി പൊലീസ്. ബുധനാഴ്ച രാത്രിയാണ് സംഭവം.

സലിറാം എന്ന റിങ്കു കുമാര്‍ (31) ആണ് മരിച്ചത്. ഇയാള്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തില്‍ തൊഴിലാളിയാണ്. കുമാറും കൗമാരക്കാരനും ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ നിന്നുള്ളവരാണ്.

നഗരത്തില്‍ ഇവര്‍ ഒരുമിച്ചാണ് താമസമെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ വിവരം അന്വേഷിക്കുന്നതിനായി കുമാര്‍ കൗമാരക്കാരനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, കൗമാരക്കാരന്‍ മൊബൈല്‍ നല്‍കിയില്ല. ഇത് വാക്ക് തര്‍ക്കത്തിലേക്ക് നയിച്ചു. കുറച്ച്‌ സമയത്തിന് ശേഷം കുമാര്‍ കൗമാരക്കാരന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി നിലത്ത് അടിച്ച്‌ തകര്‍ക്കുകയായിരുന്നു. ഇതിനിടയിലുള്ള അടിപിടിയിലാണ് കുമാര്‍ കൊല്ലപ്പെട്ടത്.

Related posts

Leave a Comment