തിരുവനന്തപുരത്ത് യുവാവിനെ ആക്രമിച്ച ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ സുഹൃത്തുക്കളായ 3 പേര് പോലീസ് അറസ്റ്റില്‍.
കള്ളിക്കാട് മണ്ണൂര്‍ക്കര തേവന്‍കോട് ദീപു ഭവനില്‍ ദീപു എസ്.നായര്‍ (30), അരുവിക്കര മൈലം താഴവിള വീട്ടില്‍ സന്തോഷ് കുമാര്‍ (33), അരുവിക്കര കളത്തുകാല്‍ കലുങ്ക് ജംക്ഷനില്‍ രാജീവ് ഭവനില്‍ സതീഷ് ചന്ദ്രന് (36) എന്നിവരെയാണ് കഴിഞ്ഞ ദിവസം വിളപ്പില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കള്ളിക്കാട് മണ്ണൂര്‍ക്കര കടമാന്‍കുന്ന് കള്ളിയില്‍ തടത്തരികത്ത് വീട്ടില്‍ സിജിയുടെ 16000 രൂപയുടെ മൊബൈല്‍ ഫോണും 1200 രൂപയുമാണ് നഷ്ടമായത്. സിജി വാടകയ്ക്ക് താമസിക്കുന്ന പുളിയറക്കോണത്തെ മുറിയില്‍ കഴിഞ്ഞ മാസം 21ന് പ്രതികള്‍ എത്തിയിരുന്നു. തുടര്‍ന്ന് സിജിയുമായി തര്‍ക്കമുണ്ടാകുകയും മര്‍ദിച്ച ശേഷം ഫോണും പണവുമായി പ്രതികള്‍ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി. ഒന്നാം പ്രതി ദീപുവിന് മറ്റു സ്റ്റേഷനുകളിലും കേസ് നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു