മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ സംഘം തെങ്കാശിയില്‍ പിടിയില്‍; ഓട്ടോ ഡ്രൈവറും കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളും അറസ്റ്റില്‍.

തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ബാലസുബ്രഹ്മണ്യം, പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹാരിബ് എന്നയാളെയുമാണ് പോലീസ് പിടികൂടിയത്.

തെങ്കാശിയില്‍ നിന്ന് പിടികൂടിയ തമിഴ്‌നാട് സ്വദേശികളെ പത്തനംതിട്ടയില്‍ എത്തിച്ചു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോ റിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.

ഈ ഓട്ടോറിക്ഷയില്‍ നിന്നാണ് രാവിലെ ഹാരിബ് പിടിയിലായത്.

മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. കഴിഞ്ഞ ശനിയാഴ്ചയാണ് വ്യാപാരിയായ ജോര്‍ജ് ഉണ്ണുണ്ണിയെ പകല്‍ കടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ജോര്‍ജ് ധരിച്ചിരുന്ന ഒമ്ബത് പവന്റെ സ്വര്‍ണമാലയ്ക്കും പണത്തിനും വേണ്ടിയായിരുന്നു കൊലപാതകം. ജോര്‍ജിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്നാണ് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

മുഖത്ത് ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളില്‍ ഒന്നില്‍ പൊട്ടലുള്ളതായും പോസ്‌റ്റുമോര്‍ട്ടത്തില്‍ ഉണ്ട്.

കഴുത്തു ഞെരിച്ചു കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടു മുണ്ടുകളും ഷര്‍ട്ടും പോലീസ് കടയ്‌ക്കുള്ളില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Related posts

Leave a Comment