മേയ് പകുതിയോടെ എയര്‍ ഇന്ത്യ ഭാഗികമായി സര്‍വീസ് തുടങ്ങി​യേക്കും,​ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസിനായുള്ള പാസുകള്‍ക്ക് ശ്രമം തുടങ്ങി

ന്യൂഡല്‍ഹി: മേയ് മാസം മദ്ധ്യത്തോടെ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയര്‍ ഇന്ത്യ. പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടി​ട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായുള്ള ഗതാഗത സുരക്ഷാ പാസുകള്‍ക്കായും എയര്‍ ഇന്ത്യ ശ്രമമാരംഭി​ച്ചി​ട്ടുണ്ട്.

മേയ് മദ്ധ്യത്തോടെ 25 ശതമാനം മുതല്‍ മുതല്‍ 30 ശതമാനം വരെ സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മറ്റുമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനുവേണ്ടി​ തയ്യാറായി നില്‍ക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment