മേഘ്‌നയുടേയും ചിരുവിന്‍റെയും കടിഞ്ഞൂല്‍ കണ്‍മണിയെ കൈകളിലേന്തി ധ്രുവ

കടിഞ്ഞൂല്‍ കണ്‍മണിയെ വരവേറ്റ് നടി മേഘ്ന രാജ്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സഹോദരന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടില്‍ വാങ്ങി കാത്തിരിക്കുകയായിരുന്നു ധ്രുവ്.

മേഘ്നയുടെയും അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജ്ജയുടെയും ആദ്യത്തെ കണ്മണി ആണ്‍കുട്ടിയാണ്. നടിയുടെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. തന്റെ ചിരുവിന്‍റെ കട്ട്‌ഔട്ട് അരികില്‍ വെച്ചായിരുന്നു ചടങ്ങ് നടത്തിയിരുന്നത്.

Related posts

Leave a Comment