മെയ് മൂന്നിന് ശേഷവും ഘട്ടംഘട്ടമായേ ലോക്​ഡൗണ്‍ പിന്‍വലിക്കാവൂ -നീതി ആയോഗ്​ അംഗം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തി​​െന്‍റ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഉടനെ പിന്‍വലിക്കുന്നതിനെതിരെ നീതി ആയോഗ് അംഗം ഡോ.വി.കെ പോളി​​െന്‍റ മുന്നറിയിപ്പ്​. ലോക്ഡൗണ്‍ കാലാവധി കുറക്കുന്നത് കൊറോണ വൈറസിന് വീണ്ടും വ്യാപിക്കാനുള്ള അവസരമാണെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍​ വി.കെ പോള്‍ പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങള്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് മൂന്നിനാണ് ലോക്ഡൗണ്‍ അവസാനിക്കുന്നത്.

ജീവിതം സാധാരണ നിലയിലേക്കെത്തുന്നതോടെ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങാന്‍ തുടങ്ങുകയും രോഗവ്യാപനം വീണ്ടുമുണ്ടാകുകയും ചെയ്യുമെന്ന്​ അദ്ദേഹം പറഞ്ഞു.

ഇനിയും വൈറസ്​ വ്യാപനമുണ്ടായാല്‍ ഇതുവരെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ​ പിന്നോട്ട് വലിക്കും. അതിനാല്‍ വൈറസ് വ്യാപനം പരിശോധിക്കുകയും കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മെയ് മൂന്നിന് ശേഷവും ഘട്ടം ഘട്ടമായേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു

Related posts

Leave a Comment