മൃഗാശുപത്രിയില്‍ സതിയമ്മക്ക് ജോലി ഉണ്ടായിരുന്നില്ല; കുടുംബശ്രീ നല്‍കിയത് മറ്റെരാളുടെ പേര്; മന്ത്രി ചിഞ്ചുറാണി

കോട്ടയം: ഉമ്മന്‍ ചാണ്ടിയെ കുറിച്ച്‌ ചാനലുകളില്‍ കൂടി പ്രതികരിച്ചതിന്റെ പേരില്‍ പുതുപ്പള്ളി മൃഗാശുപത്രിയില്‍ താത്ക്കാലിക ജോലിയില്‍ നിന്ന്

ജീവനക്കാരി പി.ഒ സതിയമ്മയെ പിരിച്ചുവിട്ടുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.

മൃഗാശുപത്രിയില്‍ താത്ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നത് കുടുംബശ്രീയില്‍ നിന്നുള്ള പട്ടിക അനുസരിച്ചാണ്.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ജിജിമോള്‍ എന്നയാളുടെ പേരാണ് കുടുബശ്രീ നല്‍കിയിരുന്നത്.

ജിജിമോളുടെ അക്കൗണ്ടിലാണ് ശമ്ബളവും നല്‍കിയിരുന്നത്. അവിടെ സതിയമ്മ എങ്ങനെയാണ് ജോലി ചെയ്തതെന്നും ശമ്ബളം വാങ്ങിയതെന്നും അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിനു ശേഷമാണ് നടപടി.

ഇതില്‍ ഒരു രാഷ്ട്രീയ ഇടപെടലും ഇല്ല. സതിയമ്മ മൂന്‍പ് ഇവിടെ ജോലി ചെയ്തിരുന്നതാണെന്നും മന്ത്രി പറഞ്ഞു.

നടപടിയില്‍ രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയം കളിക്കുന്നത് യുഡിഎഫാണെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

Related posts

Leave a Comment