മൂന്ന് വയസ്സുകാരിയായ സ്വന്തം മകളെ കരടിക്കൂട്ടിലേക്ക് ഏറിഞ്ഞു നല്‍കി പെറ്റമ്മ; ഇരയെ കണ്ട സന്തോഷത്തില്‍ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് കരടി: ഭയപ്പെടുത്തും ഈ വീഡിയോ ദൃശ്യങ്ങള്‍

മൂ ന്ന് വയസ്സുകാരിയായ മകളെ കരടിക്ക് ഭക്ഷണമാക്കാന്‍ കൂട്ടിലേക്ക് എറിഞ്ഞു നല്‍കി പെറ്റമ്മ. ഉസ്‌ബെസ്‌കിസ്താനിലെ ഒരു മൃഗശാലയിലാണ് ആരെയും ഭയപ്പെടുത്തുന്ന ഈ സംഭവം നടന്നത്. കുഞ്ഞുമായി എത്തിയ യുവതി കുട്ടിയെ കരടിക്കൂടിന്റെ റെയ്‌ലിങ്‌സിനു മുകളിലൂടെ തൂക്കി പിടിച്ച്‌ കരടിയുടെ ശ്രദ്ധയാകര്‍ഷിച്ച ശേഷം താഴേക്ക് ഇട്ടു നല്‍കുക ആയിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ അടുത്തെത്തിയപ്പോഴേക്കം ആ അമ്മ സ്വന്തം മകളെ കരടിക്കൂട്ടിലേക്ക് എറിഞ്ഞു കഴിഞ്ഞിരുന്നു. താഴേക്ക് വീണ കുട്ടിയെ കണ്ട് കരടി പാഞ്ഞെത്തുകയും ചെയ്തു. എന്നാല്‍ ആയുസ്സിന്റെ വലുപ്പം കൊണ്ട് കുട്ടി വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അവസരോചിതമായ ഇടപെടല്‍ നടത്തിയ മൃഗശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയെ കരടിക്കൂട്ടില്‍ നിന്നും പുറത്തേക്ക് എടുക്കുക ആയിരുന്നു. കുട്ടിയെ റെയിലിങ്‌സിനു മുകളിലൂടെ കരടി കൂട്ടിലേക്ക് താഴ്‌ത്തി പിടിച്ചതോടെ കുട്ടി കരഞ്ഞു. ഇത് കണ്ട് മറ്റുള്ളവര്‍ അടുത്തേക്ക് എത്തിയപ്പോഴേക്കും യുവതി കുഞ്ഞിനെ കൂട്ടിലേക്ക് ഇടുകയായിരുന്നു. ഇരയെ കിട്ടിയ സന്തോഷത്തില്‍ സുസു എന്ന കരടി കുഞ്ഞിന് അടുത്തേക്ക് പാഞ്ഞടുത്തു. എന്നാല്‍ കരടി കൂടിനുള്ളിലെ കിടങ്ങിലേക്ക് വീണതിനാല്‍ കുട്ടിയുടെ അടുത്തെത്താന്‍ കരടിക്ക് കഴിഞ്ഞില്ല. ഈ സമയം കൊണ്ട് മൃഗശാലയിലെ ആറ് സുരക്ഷാ ഉദ്യോഗസ്ഥരെത്തി കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കും. മുകളില്‍ നിന്നുള്ള വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്

 

https://www.dailymail.co.uk/video/news/video-2023116/Video-Moment-bingo-playing-burglar-fleeces-vulnerable-91-year-old.html

Related posts

Leave a Comment