മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ കേസെടുത്തു

തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു.

കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പൊലീസ് കേസെടുത്തത്.

ഐപിസി 324, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഈ മാസം 24നായിരുന്നു കേസിനാസ്പദമായ സംഭവം. വട്ടിയൂര്‍കാവ് സ്വദേശികളായ ദമ്ബതികളുടെ മകനാണ് പൊള്ളലേറ്റത്.

ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്‌എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് ചൂട് ചായ കുട്ടിയുടെ മേല്‍ ഒഴിച്ചത്.

ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു.

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്താണ് ഉത്തമന്‍ ചൂടുചായ ഒഴിച്ചത്.

പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറായില്ല.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ടാണ് മണ്ണന്തല സ്റ്റേഷനില്‍ പരാതി നല്‍കിത്.

മുത്തച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ അഭിജിത്ത് പറഞ്ഞു.

Related posts

Leave a Comment