കോട്ടയം: സംസ്ഥാന മന്ത്രിസഭയില്‍ മൂന്ന് വനിതകള്ക്കിടം നല്കി പിണറായി സര്‍ക്കാര്‍. ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് കേരളത്തിന് മൂന്ന് വനിത മന്ത്രിമാരെ ഒന്നിച്ചുകിട്ടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.ഐക്ക് വനിതമന്ത്രിസ്ഥാനം കിട്ടുന്നതും ആദ്യം. രണ്ട് വനിതകള്‍ക്ക് ആദ്യമായി മന്ത്രിപദം ലഭിച്ചതും കഴിഞ്ഞ ഇടതുസര്ക്കാറിലായിരുന്നു.
1957 മുതല്‍ ഇതുവരെ മന്ത്രിമാരായ വനിതകളുടെ എണ്ണം വെറും എട്ടാണ്. വീണ ജോര്‍ജ്, ആര്. ബിന്ദു, ജെ. ചിഞ്ചുറാണി എന്നീ പുതിയ മൂന്ന് മന്ത്രിമാര്‍കൂടി ചേരുന്നതോടെ എണ്ണം 11 ആകും. െക.ആര്. ഗൗരിയമ്മ, എം. കമലം, എം.ടി. പത്മ, സുശീല ഗോപാലന്, പി.കെ. ശ്രീമതി, പി.കെ. ജയലക്ഷ്മി, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് ഇതുവരെ മന്ത്രിപദം അലങ്കരിച്ച വനിതകള്‍. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായ റെക്കോഡ് െക.ആര്. ഗൗരിയമ്മക്കാണ്-_ആറുതവണ. കോണ്‍ഗ്രസിെന്റ എം.ടി. പത്മ രണ്ടുതവണയും മറ്റുള്ളവര്‍ ഓരോ തവണയും മന്ത്രിമാരായി. ഒമ്ബത് നിയമസഭകളില്‍ വനിതമന്ത്രിമാരുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയം.
1957ല്‍ ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭയിലിടം പിടിച്ച പ്രഥമവനിതയായി െക.ആര്. ഗൗരിയമ്മ. പിന്നീട് 1957, 1967, 1980,1987, 2001, 2004 വര്‍ഷങ്ങളിലും മന്ത്രിയായി. ഗൗരിയമ്മക്കുശേഷം മന്ത്രിയായത് കോണ്‍ഗ്രസിെന്റ എം. കമലമാണ്. 1980, 1982 വര്‍ഷങ്ങളില്‍ കല്പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ എം. കമലം 1982 മുതല്‍ 1987 വരെ കരുണാകരന് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായി.
എം.ടി. പത്മ 1991, 1995 (1995_1996) വര്‍ഷങ്ങളിലായി രണ്ടുതവണ ഫിഷറീസ് -രജിസ്ട്രേഷന് മന്ത്രിയായി. 1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രി ആയിരുന്നു സുശീല ഗോപാലന്. പി.കെ. ശ്രീമതി 2006ല്‍ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ ആേരാഗ്യ കുടുംബക്ഷേമ മന്ത്രിയായി.
13ാം കേരള നിയമസഭയിലെ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു പി.കെ. ജയലക്ഷ്മി (2011). കെ.കെ. ശൈലജ കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യ- സാമൂഹിക ക്ഷേമവും ജെ. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ്- പരമ്ബരാഗത വ്യവസായവും കൈകാര്യം ചെയ്തു. ഇത്തവണ നിയമസഭയില്‍ 11 വനിതകളാണുള്ളത്. ഇതുവരെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ 99 സ്ത്രീകള്‍ വിജയിച്ച് എം.എല്‍.എമാരായി.